Monday, September 5, 2016

ഓർമ്മകളിലേക്ക് ഊളിയിട്ട് പള്ളപ്രം എ എം എൽപി സ്കൂളിലെ അധ്യാപക ദിനാഘോഷം

പൊന്നാനി പള്ളപ്രം എ എം എൽപി സ്കൂളിൽ നടന്ന ഗുരുവന്ദനം നഗരസഭാ പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീനാ പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു.

കാതറീൻ ടീച്ചർക്ക് പ്രമീള ടീച്ചർ ഉപഹാരം നൽകുന്നു.

പൊന്നാനി: പള്ളപ്രം എ എം എൽപി സ്കൂളിൽ ഓർമ്മകൾ അയവിറക്കിയ അധ്യാപക ദിനാചരണം നവ്യാനുഭവം പകർന്നു.  മുൻകാല അധ്യാപകരെ ആദരിക്കുന്നതിൻറെ ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീനാ പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പൂർവ്വാധ്യാപകരായ കാതറീൻ, അബ്ദുല്ല, സോമാവതി, പത്മജ, ലൈല, ജയശ്രീ എന്നിവരെ ആദരിച്ചു. പ്രധാനാധ്യാപിക പ്രമീള ടീച്ചർ അധ്യാപകരെ പരിചയപ്പെടുത്തി. പൂർവ്വ വിദ്യാർഥികളായ അഡ്വ. സുനിത, നാസർ, അധ്യാപകരായ ഘോഷവതി, ലൂസി, റെയ്സി, ജൂലിഷ്, ദിപുജോൺ മൂന്നാം ക്ലാസ്സ്  വിദ്യാർത്ഥി സുഹൈൽ എന്നിവർ പ്രസംഗിച്ചു.
ഹസീബ് കവിത ആലപിച്ചു.

Sunday, April 3, 2016

വാർഷികാഘോഷവും അനുമോദനവും

വാർഷികാഘോഷവും അനുമോദനവും
പൊന്നാനി: പളളപ്രം എ.എം.എൽ.പി.സ്കൂളിലെ വാർഷികാഘോഷം പൊന്നാനി  നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം  ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി  ചെയർപേഴ്സൺ റീന പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മിമിക്രി മത്സര ജേതാവ് ബിൻ ഷ അഷറഫ്, സംസ്ഥാന തല പ്രബന്ധ മത്സര വിജയിയും പൂർവ്വ വിദ്യാർത്ഥിയുമായ എൻ.ഷബീബ, കഴിഞ്ഞ അധ്യയന വർഷം സ്കൂളിൽ ഓവറോൾ പെർഫോമൻസ് അവാർഡിനർഹയായ എസ്. റുഷ്ദ എന്നിവർക്ക് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി.മുഹമ്മദ് ബശീർ ഉപഹാരം നൽകി അനുമോദിച്ചു. പഠനത്തിൽ മികവ് പുലർത്തിയ  36 വിദ്യാർത്ഥികൾക്ക് ഏച്ചുനായർ സ്മാരക കാഷ് പ്രൈസ്  സ്കൂൾ മാനേജർ വി ജനാർദ്ദനൻ വിതരണം ചെയ്തു.  നഗരസഭാ കൗൺസിലർ അനുപമ മുരളീധരൻ, എ.ഇ.ഒ കെ.പി.മുഹമ്മദലി, ക്ലസ്റ്റർ കോർഡിനേറ്റർ, ജിറ്റി ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് പി.വി.ഇബ്രാഹിം, വൈസ് പ്രസിഡന്റുമാരായ കെ.വി.അബ്ദുസ്സലാം, വി.ഫൗസിയ, എം.ടി.എ പ്രസിഡന്റ്  റാഷിദ സി ദ്ദീഖ്, പ്രധാനാധ്യാപിക കെ. പ്രമീള, സി.കെ.ലുസി,  ദിപു ജോൺ, ഘോഷവതി  പി കെ ,  ജൂലിഷ് എബ്രഹാം, സ്കൂൾ ലീഡർ റുഷ്ദ എസ് പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി. പി.ടി.എ പ്രസിഡന്റ് പി.വി.ഇബ്രാഹിം സമ്മാനദാനം നിർവ്വഹിച്ചു.

Wednesday, March 16, 2016

ഇംഗ്ലീഷ് ഫെസ്റ്റ് ക്ലസ്റ്റർ തല മത്സരത്തിൽ ഗ്രൂപ്പ് സോംഗ് ഒന്നാം സ്ഥാനം

ഇംഗ്ലീഷ് ഫെസ്റ്റ് വെള്ളീരി ക്ലസ്റ്റർ മത്സരത്തിൽ ഗ്രൂപ്പ് സോംഗ് ഒന്നാം സ്ഥാനം നേടിയ പളള പ്രം എ.എം. എൽ.പി സ്കൂളിലെ സഫ്ന, റിഷാന, കൃഷ്ണപ്രിയ, റുഷ്ദ, ഹാഷിറ, അഫീഫ, ഷഹാന എന്നിവർ ട്രോഫി ഏറ്റുവാങ്ങിയപ്പോൾ .

Sunday, February 28, 2016